2 കവിതകൾ

ചിലന്തി


വെയിലുമിരുളുമുരുക്കി
നിനക്കായ് നെയ്തൊഴുക്കിയ
വിയർപ്പുവലകൾ
കുരുക്കെന്നു പറഞ്ഞു
നീ തൂത്തു നീക്കി.
ഒരു വാക്കിൻ മറയിലെന്നെ
കുടുക്കിയ
ആ പഴയ നിന്നെയോർത്ത്
ഒരു വല കൂടി നെയ്ത്
ഞാനതിൽ തൂങ്ങിച്ചത്തു.
..
@nilalenin

10.06.17


എൻ കവിൾചില്ലത്തളിരിൽ,
പൊൻതൂവൽതലോടൽ പോലു-
രുമ്മിക്കടന്നു പോം കാറ്റായ്,
നീളെപ്പിരിഞ്ഞുതിർന്നൊരി –
ടവപ്പെയ്ത്തിൻ പാതിയിൽ,
കുണുങ്ങി ചിതറിയെൻ
ചെറുചിരിത്തുണ്ടുകളെ –
ക്കവർന്നു നീ നുകർന്ന തേൻവസന്തം.
..
@nilalenin

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s